ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ ! ! !

ഒട്ടേറെ പുതുമകളും റിയാലിറ്റി ഷോകള്‍ക്ക് പരിചയമില്ലാത്ത അവതരണ മികവുമായി Kairali We ചാനലില്‍ ആരംഭിക്കുന്ന പുതിയ റിയാലിറ്റി ഷോയാണ് – Stars on Road.

കേരളത്തിന്റെ ടൂറിസ്റ്റ് ഭൂമികയിലൂടെയും, കലാസാംസ്‌കാരിക മേഖലകളിലൂടെയും, ഒരു സംഘം ഗായകർ നടത്തുന്ന അത്യപൂർവ സംഗീത യാത്രയാണ് ഈ പരിപാടിയുടെ കാതൽ. 14 ജില്ലകളിലും അരങ്ങേറുന്ന, ആയിരങ്ങൾ പങ്കെടുക്കുന്ന ഇവന്റുകളും മത്സരത്തിന്റെ ഭാഗമായി മാറും. കാമ്പുസുകൾ, സ്കൂളുകൾ , കലാ സാംസ്‌കാരിക നായകർ, സിനിമ താരങ്ങള്‍, പിന്നണി ഗായകര്‍ തുടങ്ങി സമസ്ത മേഖലയും ഈ വേറിട്ട സംഗീത മത്സരത്തിന്റെ ഭാഗമാകും. ഒരു ബസ്സിന്റെ അകവും, പുറവും പശ്ചാത്തലമാക്കിയാണ് മത്സര റൗണ്ടുകൾ നടക്കുന്നത്. പട്ടുറുമാൽ, പതിനാലാം രാവ് ഗന്ധർവ സംഗീതം തുടങ്ങി ഒട്ടനവധി സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോകളുടെ സംവിധായകൻ ശ്രീ. ജ്യോതി വെള്ളല്ലൂരാണ് സമാനതകളില്ലാത്ത പുത്തൻ റിയാലിറ്റി ഷോ ഒരുക്കുന്നത്.

ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറുന്ന ഈ വേറിട്ട സംഗീത മത്സരത്തിനൊപ്പം ചേരാനും സഹകരിക്കാനും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു

Stars on Road

Jyothi Vellalloor

Show Director